‘പട്ടംപോലെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹന്‍. ഹോട്ട്‌ലുക്കില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഞെട്ടിച്ചിരുന്ന നൂലുപോലിരുന്ന സുന്ദരിയുടെ അതീവഗ്ലാമര്‍ പ്രദര്‍ശനവീഡിയോയാണ് നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.

മുംബൈയില്‍ നടന്ന ലാക്‌മേ ഫാഷന്‍വീക്കില്‍ ചുവടുവച്ചതായിരുന്നു മാളവിക. ബോളിവുഡ് നടിമാര്‍രെ പിന്നിലാക്കി തിളങ്ങിയെന്നുമാത്രമല്ല, മലയാളി ആരാധകരെ ഞെട്ടിക്കുകയും െചയ്തിരിക്കയാണ് മാളവിക.

മലയാളത്തില്‍ ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടിച്ചിത്രത്തിലാണ് ഒടുവില്‍ വേഷമിട്ടത്. ലോകോത്തര സംവിധായകന്‍ മജിദ് മജിദിയുടെ ബിയോണ്ട് ദ ക്ലൗഡ് എന്ന ചിത്രത്തിലെ നായികകൂടിയാണ് മാളവിക.

ബോളിവുഡ് സൂപ്പര്‍നടി ദീപിക പദ്‌കോണിനെ പിന്തള്ളിയാണ് മാളവിക മജിദ് മജിദിയുടെ ചിത്രത്തിലിടംനേടിയത്. കഥാപാത്രത്തിനനുയോജ്യമായ വിധത്തില്‍ മേക്കപ്പ് പരീക്ഷണം നടത്തിയെങ്കിലും ദീപിക പദ്‌കോണ്‍ പരാജയപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here