വസ്ത്രധാരണത്തെക്കുറിച്ച് ആശങ്കയില്ലാതെ മാമാങ്കത്തില്‍ എത്തേണ്ടിയിരുന്നത് മാളവികാ മേനോന്‍

0
111

മാമാങ്കത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ വസ്ത്രധാരണത്തെക്കുറിച്ച് പേടിച്ചിരുന്നെന്ന് വ്യക്തമാക്കിയ താരമാണ് അനുസിത്താര. എന്നാല്‍ ആശങ്ക ഒട്ടുമില്ലാതെ ആ വേഷത്തിന് തയ്യാറായിരുന്നൂവെന്ന് സൂചന നല്‍കുന്ന ഫോട്ടോ പങ്കുവച്ച് രംഗത്തെത്തിയിരിക്കയാണ് നടി മാളവിക മേനോന്‍.

That's a picture from movie mamangam! But unfortunately I missed this wonderful film during the reshoot! Destiny…

Malavika menon ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ನವೆಂಬರ್ 8, 2019

തനിക്ക് മാമാങ്കത്തിലെ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് ഫോട്ടോസഹിതമാണ് മാളവിക ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. മാമാങ്കത്തിനുവേണ്ടി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തെങ്കിലും ‘പൊറിഞ്ഞു മറിയം ജോസ്’ ്എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നതിനാല്‍ മാമാങ്കം ഒഴിവാക്കേണ്ടിവന്നെന്നും താരം കുറിച്ചു.

Anu Sithara In #Mamangam !!!#TheWorldofMamangam #WorkingStills #MamangamLoading #MamangamFromNov21Watch Trailer :: https://youtu.be/hCU_B_QKVR4

Mamangam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ನವೆಂಬರ್ 5, 2019

പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് പ്രശ്നമാവുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു. പ്രതീക്ഷയാണ് തന്നെ നയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതായിരുന്നു മാളവികയുടെ കുറിപ്പ്.

Malavika menon ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ನವೆಂಬರ್ 5, 2019

മാളവിക പിന്‍മാറിയതോടെയാണ് അനുസിത്താര എത്തുന്നത്. വസ്ത്രധാരണത്തെക്കുറിച്ച് പേടിച്ചെങ്കിലും അണിയറപ്രവര്‍ത്തകര്‍ തനിക്ക് ബുദ്ധിമുട്ടാകാത്തവിധത്തില്‍ വസ്ത്രം ഡിസൈന്‍ ചെയ്തു നല്‍കിയെന്നും അനുസിത്താര വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here