മലയാള സിനിമയില്‍ സ്വന്തം നിലപാടുകള്‍ തുറന്നുപറയാന്‍ ധൈര്യം കാട്ടുന്ന അപൂര്‍വ്വം നടിമാരിലൊരാളാണ് മാലാ പാര്‍വ്വതി. നിരവധി സിനിമകളില്‍ അമ്മ വേഷങ്ങളിലൂടെ ശ്രദ്ദേയായ മാലാ പാര്‍വ്വതി അടുത്തിടെയാണ് ‘ഹാപ്പി സര്‍ദ്ദാര്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവിനോട് ഇടഞ്ഞത്.

ഷൂട്ടിങ് സെറ്റില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാത്തതിലായിരുന്നു പ്രതിഷേധം. ആദ്യഘട്ടത്തില്‍ എങ്ങുംെതാടാതെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാണ് മാലാ പാര്‍വ്വതി തുടങ്ങിയത്.

പീഡനമാണോയെന്ന ചോദ്യമുയര്‍ന്നതോടെ അതൊന്നുമല്ലെന്നു മാത്രമായിരുന്നു മറുപടി. പിന്നേട് നടന്‍ സിദ്ദിഖ് അടക്കമുള്ളവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെന്നും ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഇതിനുപിന്നാലെയാണ്നിര്‍മ്മാതാവ് സഞ്ജയ് പാല്‍ മാലാപാര്‍വ്വതിയുടെ പേരുപരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ലൊക്കേഷനില്‍ കാരവന്‍ വേണമെന്ന് വാശിപിടിക്കുന്ന നടിമാരാണ് മലയാള സിനിമയുടെ ശാപമെന്നും അമ്മ വേഷം ചെയ്ത നടിക്കു വരെ കാരവന്‍ വേണമെന്നുമായിരുന്നു ആ പോസ്റ്റ്. പിന്നാലെ അമ്മ നടിക്കെന്താ മൂത്രമൊഴിക്കേണ്ടേ എന്നുചോദിച്ച് മാലയും രംഗത്തെത്തി.

കാരവാന്‍ വരുത്തിയതിന്റെ ബില്ല് താന്‍ തന്നെയാണ് അടച്ചതെന്നു കാട്ടി ബില്ലിന്റെ കോപ്പിയും താരം പോസ്റ്റു ചെയ്തു. വാട്‌സാപില്‍ നിര്‍മ്മാതാവ് ഉന്നയിച്ച സംശയങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം സംഭവം നവമാധ്യമങ്ങളില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മാലാ പാര്‍വതിക്ക് നവമാധ്യമങ്ങളില്‍ കൈയടി നിറയുകയാണ്.

സിനിമയെ പറ്റിയറിയാവുന്നവര്‍ മൂക്കത്ത് വിരല്‍വയ്ക്കുകയാണ്. ഈ കൈയടി നവമാധ്യമങ്ങളില്‍ മാത്രം മതിയോ എന്നാണ് സിനിമാരംഗത്തെ അടക്കംപറച്ചില്‍. എല്ലാ സ്ത്രീകള്‍ക്കുംവേണ്ടിയാണ് ഇടപെടുന്നതെന്നും തന്നേക്കാള്‍ പ്രായമുള്ള സ്ത്രീകള്‍ വരെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാതെയാണ് ലൊക്കേഷനില്‍ വന്നുപോകുന്നതെന്നുമാണ് മാലാ പാര്‍വ്വതിയുടെ നിലപാട്.

നിര്‍മ്മാതാവാകട്ടെ സംഗതി വിട്ടുപിടിച്ച് പൊറിഞ്ഞു മറിയം ജോസ് എന്ന പുതുചിത്രത്തിലെ ജോജുവിന്റെ കട്ട കലിപ്പിലുള്ള ഫോട്ടോയാണ് ഇട്ടത്. ഇത് മാലയ്ക്കുള്ള മറുപടിയാകാന്‍ വഴിയില്ലെന്നാണ് സിനിമാരംഗത്തെ അടക്കംപറച്ചില്‍.

LEAVE A REPLY

Please enter your comment!
Please enter your name here