ആരും പേടിക്കണ്ട, ബോംബിടില്ല; ഇനി ലാലേട്ടനെ മീശപിരിച്ചിറക്കുമെന്ന് മേജര്‍ രവി

0

സംവിധായകന്‍ മേജര്‍ രവിയുടെ പട്ടാളക്കഥകളിലെ സ്ഥിരംപങ്കാളിയാണ് ലാലേട്ടന്‍. ആദ്യചിത്രം കീര്‍ത്തിചക്രയ്ക്ക് ലഭിച്ച സ്വീകാര്യത തുടര്‍ന്നുള്ള കണ്ഡഹാര്‍, ബിയോണ്ട് ദ ബോര്‍ഡേഴസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ലഭിച്ചതുമില്ല. അവസാനത്തെ ബോംബിടലോടെ ലാലേട്ടനെ വെറുതേ വിടൂവെന്ന അഭ്യര്‍ത്ഥനയുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇനി വരുന്ന ലാല്‍ച്ചിത്രം ആറാംതമ്പുരാന്‍ സ്‌റ്റെലില്‍ മീശപിരിച്ചുള്ളതാകുമെന്നാണ് മേജര്‍ രവി പറയുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന പ്രിയന്‍ ചിത്രത്തില്‍ അസിസ്റ്റ് ചെയ്തശേഷം അടുത്തവര്‍ഷമവസാനമാകും മേജറിന്റെ ലാല്‍ച്ചിത്രം ഒരുങ്ങുക. പഴയപോലെ ബോംബുപൊട്ടിക്കുന്നില്ലെന്നും നാടന്‍ കഥപറയുകയാണ് ലക്ഷ്യമെന്നും മേജര്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here