മോഹന്‍ലാല്‍ ആദ്യമായി സംവിധായകക്കുപ്പായമിടുന്ന ചിത്രമാണ് ബറോസ്. കുട്ടികള്‍ക്കുവേണ്ടിയുള്ള ഫാന്റസി ചിത്രത്തെ ഏവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

ബറോസിന്റെ സംഗീത സംവിധാനം ലിഡിയന്‍ നാദസ്വരമാണ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ലിഡിയന്‍ നാദസ്വരത്തെ മോഹന്‍ലാല്‍ ഏവര്‍ക്കും പരിചയപ്പെടുത്തിയിരുന്നു.

”സംഗീത സംവിധായകനായി എന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണിത്. ഇത് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫാന്റസി ചിത്രമാണ്. ഇന്ത്യയിലെ പ്രശസ്ത നടനായ മോഹന്‍ലാലിന്റ ആദ്യ ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഏവരുടേയും അനുഗ്രഹം ഉണ്ടാകണം.” എന്നാണ് ലിഡിയന്‍ നാദസ്വരം ഇതേപ്പറ്റി പഞഞ്ഞത്.

ചൈന്നെ സ്വദേശിയായ പതിനാലുകാരനാണ് ലിഡിയന്‍ നാദസ്വരം.
മികച്ച പിയാനിസ്റ്റ് എന്ന നിലയില്‍ ഏറെ ശ്രദ്ധേയനാണ് ഈ ബാലന്‍. ബറോസിന് സംഗീതമൊരുക്കാന്‍ മോഹന്‍ലാല്‍ തെരഞ്ഞെടുത്തതും ഈ ബാലനെത്തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here