200 കോടിയിലേക്കുള്ള കുതിപ്പില്‍ ലൂസിഫര്‍

0

നടന്‍ പൃഥ്വിരാജ് സംവിധായക റോളിലെത്തിയ ‘ലൂസിഫര്‍’ മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് അമ്പതുദിനങ്ങള്‍ക്കിപ്പുറം തമിഴ്പതിപ്പും തമിഴ്‌നാട്ടിലിറങ്ങിയതോടെ വൈകാതെ 200 കോടി കടക്കുമെന്നുതന്നെയാണ് അണിയറക്കാരുടെ പ്രതീക്ഷ.

ആദ്യ 100 കോടി ക്ലബ്ബും കടന്ന് 150 കോടിയിലധികം തിയറ്റര്‍ കലക്ഷന്‍ സ്വന്തമാക്കിയതും ‘പുലിമുരുക’നിലൂടെ നടന്‍ മോഹന്‍ലാല്‍ തന്നെയാണ്. നവതരംഗം നിറഞ്ഞാടുന്ന സമയത്തും ബോക്‌സോഫീസില്‍ ചരിത്രമെഴുതാനാകൂന്നൂവെന്നതാണ് മോഹന്‍ലാലിന്റെ വിജയം. 100 കോടിയിലെത്തിയില്ലെങ്കിലും മമ്മൂട്ടിയുടെ മധുരരാജയ്ക്കും തകര്‍പ്പന്‍ കലക്ഷന്‍ സ്വന്തമാക്കാനായിരുന്നു.

സൂപ്പര്‍താര നിര്‍മ്മിതികളെ കളിയാക്കുന്ന ന്യൂജെന്‍ സിനിമാക്കാര്‍ക്കും അപ്രാപ്യമായ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തന്നെയാണ് മമ്മൂട്ടിമോഹന്‍ലാല്‍ സിനിമകള്‍ വാരിക്കൂട്ടുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here