‘എമ്പുരാന്‍’ ചിത്രീകരണം അടുത്ത വര്‍ഷം

0

മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗ പ്രഖ്യാപനത്തിനുശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൃഥ്വിരാജ്. അടുത്തവര്‍ഷം പകുതിയോടെയാകും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയെന്നും കേരളം തന്നെയാകും പ്രധാന ലൊക്കേഷനുകളിലൊന്നെന്നും പൃഥ്വി വ്യക്തമാക്കി.

രണ്ടാംഭാഗത്തിലും സയിദ് മസൂദ് എന്ന പൃഥ്വിയുടെ കഥാപാത്രമുണ്ടാകും. കൂടുതല്‍ പ്രാധാന്യവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലാലേട്ടന്റെ വീട് ആയിരിക്കും എന്റെ ഓഫീസ്. അത് ലൂസിഫറിന്റെ സമയത്തും അങ്ങനെ ആയിരുന്നു. ലൂസിഫര്‍ പോലെ തന്നെ ഒരുപാട് ലൊക്കേഷനുകളുണ്ട് ഈ സിനിമയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here