200 കോടി ക്ലബ് സന്തോഷത്തില്‍ കല്ലുകടി, ലൂസിഫര്‍ ചോര്‍ന്നു

0

നൂറും നൂറ്റമ്പതുമെല്ലാം പഴങ്കതയാക്കി 200 കോടി ക്ലബില്‍ അംഗത്വം ലഭിക്കുന്ന ആദ്യ മലയാള ചിത്രമായി മാറി ലൂസിഫര്‍. ഈ സന്തോഷത്തില്‍ കല്ലുകടിയായി ലൂസിഫറിന്റെ മികച്ച കോപ്പികള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തി.

തീയേറ്ററുകളില്‍ നിറഞ്ഞസദസില്‍ 50 ദിവസം പിന്നിട്ട ചിത്രത്തിന്റെ നൂറു ദിനം തികയ്ക്കാനുള്ള സ്വപ്‌നത്തിന് ലൈവ് സ്ട്രീമിംഗ് തിരിച്ചടിയായി മാറുമോയെന്ന ആശങ്കയില്‍ ആരാധകര്‍.

എട്ടു ദിവസം കൊണ്ട് 100 കോടി ക്ലബില്‍ എത്തിയ ചിത്രം 21 ദിവസം പിന്നിട്ടപ്പോഴാണ് 150 കോടി നേടിയത്. 50 ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബിലെത്തിയത്. ഇതുവരെ ഒരുമലയാള സിനിമയും അവകാശപ്പെട്ടാത്ത 200 കോടി നേട്ടം ചിത്രം സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെയാണ് ആമസോണ്‍ പ്രൈമിലൂടെ ലൈവായി ചിത്രം സ്ട്രീം ചെയ്തത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയിലുള്ള ചോര്‍ന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. തമിഴ് റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള വെബ് സൈറ്റുകളില്‍ ചിത്രത്തിന്റെ മികച്ച കോപ്പി പ്രത്യക്ഷപ്പെട്ടതാണ് തിരിച്ചടിയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here