നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ പൂര്‍ത്തിയായ തിരക്കഥക്ക് മോഹന്‍ലാല്‍ കൈകൊടുത്തതോടെ ഉടന്‍ ഷൂട്ടിങ്ങ് ആരംഭിക്കും. ഒടിയന്റെ ചിത്രീകരണം കഴിഞ്ഞാടുലന്‍ ലൂസിഫറിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് സൂചന. ഒടിയന്റെ സെറ്റിലെത്തിയ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളിഗോപിയും ലൂസിഫറിന്റെ സ്‌ക്രിപ്റ്റ് മോഹന്‍ലാലിനെ വായിച്ചുകേള്‍പ്പിച്ചു. ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഓകെ പറഞ്ഞതോടെ പൃഥ്വിയുടെ സംവിധാനമോഹം പൂവണിയും. നാലുപേരും ലൂസിഫറിന്റെ ചര്‍ച്ചയ്ക്കുശേഷമുള്ള വീഡിയോ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here