ലോഹിയുടെ മക്കള്‍ വരവായി

0
SUSHEELAN FROM PERSIA

presenting "SUSHEELAN FROM PERSIA"first video upload from Lohithadas Production, hope you guys have a good watch!

Posted by Lohithadas Productions on Thursday, 30 May 2019

മലയാള സിനിമയുടെ പ്രിയ എഴുത്തുകാരനായിരുന്ന ലോഹിതദാസ് വിടപറഞ്ഞിട്ട് പത്തുവര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ മക്കളായ ഹരികൃഷ്ണനും വിജയ് ശങ്കറും തങ്ങളുടെ വരവറിയിക്കുന്നു. പിതാവിന്റെ പേരിലൊരു പ്രൊഡക്ഷന്‍ ഹൗസ് എന്ന ആഗ്രഹം സഫലമാക്കിയിരിക്കയാണവര്‍. ‘ലോഹിതദാസ് പ്രൊഡക്ഷന്‍സ് ‘ തല്‍ക്കാലം ഹരികൃഷ്ണനും വിജയ് ശങ്കറും ചെയ്ത വര്‍ക്കുകളാണ് പരിചയപ്പെടുത്തുന്നത്. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ, മൂല്യങ്ങള്‍ കൈവിടാതെ അത് ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കുമെന്നാണ് അവര്‍ നല്‍കുന്ന ഉറപ്പ്.

ആദ്യപടിയായി ‘സുശീലന്‍ ഫ്രം പേര്‍ഷ്യ’ എന്ന വീഡിയോയാണ് പുറത്തുവിട്ടത്. മദ്യപാനത്തിനെതിരേയുള്ള ബോധവത്ക്കരണമാണ് വീഡിയോ ലക്ഷ്യമിടുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ സുഹൃത്തുക്കളെ,
വീണ്ടുമൊരു മഴക്കാലം വരവായ്.അസാന്നിദ്ധ്യത്തിന്റ ഒരു ദശാബ്ദം.ഈ കഴിഞ്ഞ കാലയളവില്‍ വേരിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു ആഗ്രഹമാണ് അച്ഛന്റെ പേരിലൊരു പ്രൊഡക്ഷന്‍ ഹൗസ്.ചിലരെങ്കിലും ഒരു പക്ഷെ ശ്രദ്ധിച്ചുകാണും ഞങ്ങള്‍ ചെയ്ത ചില വര്‍ക്കുകളില്‍ ‘ലോഹിതദാസ് പ്രൊഡക്ഷന്‍സ് ‘ എന്ന പേര്.ഇന്ന് ഞങ്ങള്‍ ആ സ്വപ്നം കുറേക്കൂടെ ഗൗരവമായി എടുക്കാനും അതിനു പിന്നില്‍ നിന്ന് സജ്ജരായി പ്രവര്‍ത്തിയ്ക്കാനും ഉള്ള ഊര്‍ജ്ജവും ധൈര്യവും പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചുമലിലേറ്റുന്നു.
TVC,PSA,Documentaries,Corporate Videos അങ്ങനെ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ചെയ്യുന്ന എന്തുമാകട്ടെ,മൂല്യങ്ങള്‍ കൈവിടാതെ അത് ഭംഗിയായി നിറവേറ്റാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ഒരു ചുവട് മുന്നോട്ട് വയ്ക്കുന്നു.മുന്നോട്ടുള്ള ഓരോ ചുവടിലും എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെയുണ്ടാവുമെന്നുള്ള പ്രതീക്ഷയില്‍ ഞങ്ങള്‍ യാത്ര തുടങ്ങുകയാണ്.ആദ്യ പടിയായി ലോഹിതദാസ് പ്രൊഡക്ഷന്‍സിന്റെ പേജ് ഇന്ന് തുടങ്ങുന്നു.
നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here