മലയാളസിനിമയില്‍ ചെറുചിത്രങ്ങള്‍ക്കും ഇടംപിടിക്കാമെന്ന് തെളിയിച്ച ചിത്രമാണ് ഇഷ്‌ക്. പേരില്‍ പറയുംപോലെ ഇതൊരു പ്രണയകഥയല്ലെന്നും പറഞ്ഞുകൊണ്ടാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

പുറത്തറിഞ്ഞും അറിയാതെയും സദാചാരപോലീസിങ്ങിനിരയാകുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതും. ഇഷ്‌ക് പറഞ്ഞതും ആ കഥയാണ്.

ഷെയിന്‍നിഗം, ആന്‍ ശീതള്‍, ഷൈന്‍ടോം ചാക്കോ, ജാഫര്‍ ഇടുക്കിൗ ലിയോണ എന്നിവരടക്കം കുറച്ച് താരങ്ങളേ ചിത്രത്തിലുള്ളൂ. നായകന്റെ ‘വിശുദ്ധ’പ്രണയത്തിനുനേരെയും വിരലുയര്‍ത്തിയാണ് ചിത്രം അവസാനിക്കുന്നതും.

ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെയുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കയാണ് നടി ലിയോണ. അവസാനരംഗചിത്രീകരണത്തിനിടെ ഷെയിന്‍നിഗത്തിന് പലവട്ടം ലിയോണയെ തള്ളിയിടേണ്ടിവന്നെന്നും എന്നാല്‍ ഒരുവട്ടം തലയിടിച്ച് വീഴേണ്ടിവന്ന രംഗം മാത്രമാണ് സിനിമയിലുള്ളതെന്നും ലിയോണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താന്‍ തലയടിച്ചുവീണിട്ടും ഷെയിന്‍ വീണ്ടും പാറപോലെ തയ്യാറായി നില്‍ക്കുകയായിരുന്നെന്നും ലിയോണ പറയുന്നു. അത്തരമൊരു വീഴ്ചയുണ്ടായിട്ടും തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാന്‍ ഷൂട്ടിങ്ങ് തുടരുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഷോട്ട് ഓകെ എന്നു കേള്‍ക്കുമ്പൊ അഭിനേതാക്കള്‍ക്കുണ്ടാകുന്ന സന്തോഷം പറയേണ്ടതില്ലല്ലോ എന്നുകുറിച്ചാണ് താരം പോസ്റ്റ് അവസാനിപ്പിച്ചത്.

ചിത്രം 50 ദിനം പിന്നിട്ടപ്പോഴാണ് താരം അനുഭവകഥ വെളിപ്പെടുത്തിയത്. രതീഷ്‌രവി എഴുതി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here