ബാലതാരമായി തുടങ്ങി താരറാണി പട്ടം ചൂടി, വിടവാങ്ങലും തീര്‍ത്തും അപ്രതീക്ഷിതം

0

മുംബൈ: ഇന്നലെ രാത്രി 11.30 ഓടെയാണ് സിനിമാ ലോകത്തെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി യാത്രയായത്. മരണവിവരം ഭര്‍ത്താവ് ബോണി കപ്പൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് സ്ഥിരകരിച്ചത്.
അഞ്ചു പതിറ്റാണ്ടുകാലം സിനിമാ ലോകത്ത് നിറഞ്ഞാടിയ ഇതിഹാസ നായികയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ട്വിറ്ററിലും ഫെയ്‌സ്്ബുക്കിലൂടെയും അനുശോചന പ്രവാഹമാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, അമിതാബ് ബച്ചന്‍, പ്രീയങ്ക ചോപ്ര, സുസ്മിത സെന്‍ തുടങ്ങിയ നിരവധി പ്രമുഖരാണ് കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നത്.
1963 ഓഗസ്റ്റ് 13ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി നാലാം വയസിലാണ് അഭിനയരംഗത്തെത്തിയത്. പൂമ്പാറ്റയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. അതിനാകട്ടെ, ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1967 ല്‍ കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത മുണ്ട്ര് മുടിച്ചില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരേങ്ങറിയപ്പോള്‍ വയസ് 13. 2017ല്‍ പുറത്തിറങ്ങിയ മോം ആണ് അവസാന ചിത്രം.
വിവാദങ്ങളിലൂടെയും അതിലുപരി അംഗീകാരങ്ങളിലൂടെയും നിറഞ്ഞുന്ന ലേഡി സൂ്പ്പര്‍ സ്റ്റാര്‍ വിടവാങ്ങുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സിനിമാ ലോകത്തിന് ആകുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here