അറേബ്യയില്‍ ഷൂട്ടുചെയ്ത രണ്ടുചിത്രങ്ങളാണ് ലാല്‍ജോസ് സംവിധാനം നിര്‍വ്വഹിച്ചത്. അറബിക്കഥയും ഡയമണ്ട് നെക്ലേസും. വീണ്ടും അദ്ദേഹം അറേബ്യ പശ്ഛാത്തലമാക്കി ചിത്രമൊരുക്കുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൗബിനും മംമ്തയുമാണ് പ്രധാനവേഷത്തില്‍. സലിംകുമാറും നിരവധി പ്രവാസികളും ചിത്രത്തില്‍ അണിനിരക്കുന്നു. ലാല്‍ജോസ് ഫെയ്സ്ബുക്കിലൂടെയാണ് ഷൂട്ട് തുടങ്ങിയ വിവരം ആരാധകരെ അറിയിച്ചത്.

ലാല്‍ജോസിന്റെ കുറിച്ചത്:
”
അറബികഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം വീണ്ടും അറേബ്യയില്‍.
ഇക്കുറി കൂടെയുള്ളത് സൗബിന് ഷാഹിറും , സലിം കുമാറും, മംമ്ത മോഹന്‍ദാസും, ഹരിശ്രീ യൂസഫും മറുനാടന്‍ സ്റ്റേജുകളില്‍ കഴിവ് തെളിയിച്ച ഒരു പിടി പ്രവാസി കലാകാരന്മാരുമാണ്. ഇക്ബാല്‍ കുറ്റിപുറത്തിന്റെ തിരക്കഥ.
ഇന്ന് ഷൂട്ട് തുടങ്ങി. മറ്റ് വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം. എല്ലാവരും ഞങ്ങളെ അറിഞ്ഞനുഗ്രഹിക്കണം.
സസ്നേഹം ലാല്‍ജോസ് ”