മലയാള സിനിമാപ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നൂ ലാല്‍ജോസ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ‘വെളിപാടിന്റെ പുസ്തകം.’ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടി വന്നതാണ് ചിത്രത്തിന്റെ പരാജയത്തിനു കാരണമെന്നും അതില്‍ കുറ്റബോധമുണ്ടെന്നും തുറന്നുപറഞ്ഞിരിക്കയാണ് ലാല്‍ജോസ്. മോഹന്‍ലാല്‍ എന്ന നടനൊപ്പം ഒരു സിനിമ ചെയ്യുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ച സിനിമയെന്നാണ് ‘വെളിപാടിന്റെ പുസ്തക’ത്തെക്കുറിച്ച് ലാല്‍ജോസ് പറഞ്ഞത്. ഒടിയന്‍ ഷൂട്ട് തുടങ്ങുന്നതിനും മുമ്പുള്ള ചെറിയൊരു ഇടവേളയില്‍ പടം ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണത്. വെറും ഒമ്പത് ദിവസം കൊണ്ടാണ് അതിന്റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയതെന്നും ലാല്‍ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഏറ്റവും ഒടുവില്‍ ചെയ്ത് തിയറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങിയ ‘തട്ടിന്‍പുറത്ത് അച്യുതന്‍’ എന്ന സിനിമയില്‍ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here