തെന്നിന്ത്യന്‍ താരമായ റായ്‌ലക്ഷ്മി മലയാളികള്‍ക്കും പരിചിതയാണ്. ഗ്ലാമര്‍റോളുകളിലും ഐറ്റംഡാന്‍സുമെല്ലാം ഒരുപോലെ വഴങ്ങുന്ന റായ്‌ലക്ഷ്മി ചൂടന്‍ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ആരാധകര്‍ക്കുവേണ്ടി പങ്കുവയ്ക്കാറുമുണ്ട്. പുതിയ ബിക്കിനി ലുക്ക് പുറത്തുവിട്ട താരം ഏറെ അഭിമാനത്തിലാണ്. പഴയ ബിക്കിനി ബോഡിയേക്കാള്‍ കൂടുതല്‍ സുന്ദരമാണിതെന്നാണ് താരത്തിന്റെ സ്വയം വിലയിരുത്തല്‍.

ഈ ബോഡിഷേപ്പ് കിട്ടാന്‍ വളരെയധികം കഷ്ടപ്പെടേണ്ടിവന്നെന്നും പഴയലുക്കിനെക്കുറിച്ച് ആലോചിക്കാനേ കഴിയില്ലെന്നും റായ് ലക്ഷ്മി കുറിച്ചു.

ഉയര്‍ച്ചതാഴ്ചകള്‍ കണ്ട കരിയറില്‍ സ്വയം മാറിയതായും ഇത് ശാരീരികമായി മാത്രമല്ല മാനസികമായും പുതിയ വ്യക്തിത്വത്തിന് ഉടമയാണ് താനെന്നും ലക്ഷ്മി കുറിച്ചു. പിന്നാലെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ പോസ്റ്റുചെയ്ത് ഉയര്‍ച്ചതാഴ്ചകള്‍ അളക്കുന്ന തിരക്കിലാണ് ആരാധകരും.

LEAVE A REPLY

Please enter your comment!
Please enter your name here