കുട്ടിമാമായുടെ തള്ളുകേട്ട് ഞെട്ടി മാമാ….

0
Kuttimama Official Trailer

All the best to #VMVinu, #SreeGokulamMovies, #Srinivasan Sir, #Dhyan and the entire team of #Kuttimama. Here is the trailer. 😊

Posted by Prithviraj Sukumaran on Wednesday, 24 April 2019

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രം കുട്ടിമാമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരിടവേളയ്ക്കുശേഷം വി.എം. വിനുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘കുട്ടി മാമാ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ശ്രീനിവാസനും മകന്‍ ധ്യാനും പ്രധാനവേഷത്തിലെത്തുന്ന ട്രെയിലര്‍ ഒരു റിട്ട. പട്ടാളക്കാരന്റെ തള്ളുകേട്ട് വിറങ്ങലിച്ചുനില്‍ക്കുന്ന ഗ്രാമത്തിന്റെ കഥ പറയുകയാണ്. നടന്‍ പൃഥ്വിരാജ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

അടുത്ത മാസം പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനും നല്ല വരവേല്‍പാണ് ലഭിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ പട്ടാളക്കാരന്റെ കഥാപാത്രവും ‘തള്ള്’ തുടര്‍ന്നതോടെ പൊറുതിമുട്ടുന്ന രസകരമായ രംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാട്ടിന്‍പ്രദേശത്തിന്റെ ഭംഗി ഒപ്പിയെടുത്ത ഫ്രെയിമുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സംവിധായകന്റെ മകന്‍ വരുണാണ് ക്യാമറ ചലിപ്പിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here