ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് കുരുതി. ഈ സിനിമയുടെ പൂജ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ വൈറ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കുരുതി. അടുത്തിടെയായിരുന്നു ഈ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ് ലൈനുമായാണ് കുരുതി എത്തുന്നത്. നവാഗതനായ മനു വാര്യരാണ് ചിത്രമൊരുക്കുന്നത്. ത്രില്ലറായാണ് ചിത്രം എത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കോഫി ബ്ലൂം എന്ന ബോളിവുഡ് ചിത്രമൊരുക്കിയ മനുവാര്യരുടെ ആദ്യ മലയാള ചിത്രമാണ് കുരുതി. റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മാമുക്കോയ, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങി നിരവി പേരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. കോള്‍ഡ് കേസിന് ശേഷം പൃഥ്വിരാജ് പുതിയ സിനിമയിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ്

പൃഥ്വിരാജും സുപ്രിയയും മാത്രമല്ല മല്ലിക സുകുമാരനും പൂജ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മകന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന മല്ലികയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സുപ്രിയ മേനോനും പൃഥ്വിരാജും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് രസകരമായൊരു കമന്റ് വന്നത്. ‘അമ്മായിയമ്മയുടെ സാരികൾ അടിച്ചുമാറ്റാൻ പറ്റുന്നതാണ്’ എന്ന
എന്ന കമന്റിന് ‘എല്ലായ്പ്പോഴും, അമ്മയ്ക്ക് അതറിയാം’ എന്നാണ് സുപ്രിയയുടെ മറുപടി. ‘

താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയ്‌ക്കൊപ്പം മകനേയും മരുമകളേയും കണ്ടതിന്റെ സന്തോഷവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here