റിലീസിനൊരുങ്ങുന്ന പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ബിഗ് ബജ‌റ്റ് ചിത്രമായ ‘മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിലെ ആദ്യ വീഡിയോ സോംഗ് ടീസര്‍ പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിച്ച ‘കണ്ണിലെന്റെ കണ്ണെറിഞ്ഞ്’എന്ന പ്രണയഗാനത്തിന്റെ ഒരു മിനുട്ട് നീളമുള‌ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

വിനീത് ശ്രീനിവാസനും ശ്വേതാ മോഹനും സിയ ഉള്‍ ഹക്കും ചേര്‍ന്ന് ആലപിച്ച ഗാനമാണ് കണ്ണിലെന്റെ മുന്‍പ് ഫെബ്രുവരി അഞ്ചിന് ചിത്രത്തിലെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞു കുഞ്ഞാലി എന്ന താരാട്ടിന്റെ രൂപത്തിലുള‌ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായിരുന്നു. റോണി റാഫേല്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതാണ് കുഞ്ഞാലിയിലെ ഗാനങ്ങള്‍. വരികള്‍ എഴുതിയത് ഹരിനാരായണനാണ്. സൂഫി ഈരടികള്‍ രചിച്ചത് ഷാഫി കൊല്ലം. മികച്ച നൃത്തസംവിധായികയ്‌ക്ക് ബൃന്ദാ മാസ്‌റ്റര്‍ക്ക് ഇത്തവണ ദേശീയ അംഗീകാരം ലഭിച്ച ഗാനമാണ് കണ്ണിലെന്റെ.

മലയാളത്തിലെ ആദ്യ നൂറ് കോടി ബജ‌റ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, ഫാസില്‍, സിദ്ദിഖ്, നെടുമുടിവേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. കൊവിഡ് കാരണം ചിത്രത്തിന്റെ റിലീസ് വൈകി മാര്‍ച്ച്‌ 26ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഈ തീയതി മാ‌റ്റി. മേയ് 13നാണ് ചിത്രം റിലീസ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here