മാതൃഭൂമി ഇപ്പോ ”കിടുവേ…” എന്നുവിളിക്കുന്നില്ല; മാര്‍പ്പാപ്പ അത്ര പോരെന്നു പറഞ്ഞതില്‍ കലിച്ച് ചാക്കോച്ചനും

0

ഓരോ സിനിമ റിലീസാകുമ്പോഴും മാതൃഭൂമി പത്രത്തിന് പരസ്യം കിട്ടാറില്ല. പിറ്റേന്നുതന്നെ, പടത്തെപ്പറ്റി നല്ല ഒന്നാന്തരം നിരൂപണവും പത്രം വച്ചുകാച്ചും. പിന്നെ പുകിലാണ്. പണ്ട് ഇറങ്ങുന്ന എല്ലാചിത്രവും ”കിടുവേ…” എന്നുവിളിച്ചുകൂവിയിരുന്ന മാതൃഭൂമിയാണ് ഇപ്പോള്‍ പ്രേക്ഷകരുടെ കാശിന് വിലമതിക്കുന്ന നിരൂപണം നല്‍കുന്നത് എന്നതാണ് ഒരു ആശ്വാസം.

ഏറ്റവുമൊടുവില്‍ ഇറങ്ങിയ കുഞ്ചാക്കോ ബോബന്റെ ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന ചിത്രത്തിനും ബോബന്‍ സാമുവലിന്റെ ‘വികടകുമാരനും’ പൊട്ടപ്പടങ്ങളാണെന്ന് മാതൃഭൂമി എഴുതിയതോടെ പതിവ് വിവാദത്തിന് ഇത്തവണയും തുടക്കമിട്ടു. നടന്‍ കുഞ്ചാക്കോ ബോബന്‍ തന്നെ ഒടുവില്‍ മാതൃഭൂമിയെ വിമര്‍ശിച്ചു. ‘ഹൈഡ്രജന്‍ ബലൂണ്‍ പോലൊരു മാര്‍പ്പാപ്പ’- എന്ന നിരൂപണത്തിന്റെ ഓണ്‍ലൈന്‍ ലിങ്ക് പങ്കുവച്ച ചാക്കോച്ചന്‍,

എന്തോ….കുട്ടികള്‍ക്കും മനസ്സില്‍ കുട്ടിത്തം ഉള്ളവര്‍ക്കും ഹൈഡ്രജന്‍ ബലൂണ്‍ വലിയ ഇഷ്ടമാണ് . കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവര്‍ക്കും നന്ദി.”- എന്ന പോസ്റ്റുമിട്ടു.

ദിലീപിന്റെ അറസ്റ്റോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന മാതൃഭൂമിക്ക് പരസ്യം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഇനി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പരസ്യം കിട്ടിത്തുടങ്ങിയാല്‍ പഴയ ”കിടുവേ…” വിളി പത്രത്താളുകളില്‍ തിരികെയെത്തുമോയെന്നതിലേ സംശയമുള്ളൂ.

😉എന്തോ….കുട്ടികൾക്കും മനസ്സിൽ കുട്ടിത്തം ഉള്ളവർക്കും ഹൈഡ്രജൻ ബലൂൺ 🎈വലിയ ഇഷ്ടമാണ് !!😘😘കുട്ടനാടൻ മാർപ്പാപ്പ എന്ന ഹൈഡ്രജൻ ബലൂണ് പറത്തി വിജയിപ്പിച്ചു സന്തോഷിക്കുന്ന എല്ലാവർക്കും നന്ദി 🤗🤗

Posted by Kunchacko Boban on 30 ಮಾರ್ಚ್ 2018


Loading...

LEAVE A REPLY

Please enter your comment!
Please enter your name here