തമാശക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത്.കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന് ചെമ്പൻ വിനോദ് ജോസാണ് തിരക്കഥ ഒരുക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. വിൻസി അലോഷ്യസ് ജിനു ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആഷിക് അബുവിന്‍റെ ഒ.പി.എം സിനിമാസും ചെമ്പോസ്കി മോഷൻ പിക്ച്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്, അപ്പു ഭട്ടതിരി സംവിധാനം ചെയ്ത് നയന്‍താര നായികയായ ‘നിഴല്‍’ എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രമാണ് അഷ്‌റഫ് ഹംസയുടേത്. വിനയ് ഫോര്‍ട്ടിനെ നായകനാക്കി അഷ്റഫ് സംവിധാനം ചെയ്ത തമാശ വലിയ വിജയമായിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷക നിരൂപക പ്രശംസയും നേടി.

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത സിനിമക്ക് ശേഷം ആഷിക് അബു നിര്‍മ്മാണപങ്കാളിയാകുന്ന ചിത്രം കൂടിയാണിത്. ആഷിക് അബു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം നാരദന്‍ നിര്‍മ്മിക്കുന്നതും ഒപിഎം സിനിമാസ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here