കുഞ്ചാക്കോയുടെ കുഞ്ഞാവ ബോബന്‍ കുഞ്ചാക്കോ

0

നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞാവയുടെ പേരെന്തെ സംശയം മാറി. ഗായകന്‍ യേശുദാസാണ് കുഞ്ഞിന്റെ പേര് തിരക്കിയത്. ‘എന്റെ പേര് തിരിച്ചിട്ടാല്‍ മതി’ എന്നായിരുന്നു കുഞ്ചാക്കോയുടെ മറുപടി. ഒരു സ്വകാര്യചാനലിന്റെ അവാര്‍ഡ്്ദാനച്ചടങ്ങിനിടെയാണ് രസകരമായ സംഭവമുണ്ടായത്. കാണികള്‍ കരഘോഷത്തോടെയാണ് കുഞ്ചാക്കോ ബോബന്റെ മറുപടിയെ വരവേറ്റത്. പേര് തിരിച്ചിട്ടതോടെ തന്റെ മുത്തശ്ഛന്റെ പേരുതന്നെയായി കുഞ്ഞിനും.

LEAVE A REPLY

Please enter your comment!
Please enter your name here