‘അധികം വൈകാതെ കാണാം; വെള്ളിത്തിരയില്‍’

0
3

കമ്മാരസംഭവത്തിന്റെ രണ്ടാംപോസ്റ്ററും പുറത്തുവിട്ട് ദിലീപ്. ആരാധകര്‍ക്ക് പൊങ്കല്‍ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തന്റെ പുതിയ ചിത്രത്തിന്റെ രണ്ടാം പോസ്റ്റര്‍ പരിചയപ്പെടുത്തിയത്. തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ മുഖമുള്ള പോസ്റ്ററാണ്. ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

പ്രിയപ്പെട്ടവരെ, കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നല്‍കിയ സ്വീകരണത്തിനു വാക്കുകള്‍ക്കതീതമായ നന്ദി, ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥാണ് ഈ പോസ്റ്ററിലെ താരം. ബോയ്സില്‍ തുടങ്ങി, രംഗ് ദേബസന്തിയിലും, ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്, ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്. എന്റെ വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു, അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം. എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശസകളോടെ, സ്വന്തം ദിലീപ്.

LEAVE A REPLY

Please enter your comment!
Please enter your name here