മികച്ച കഥകളും അവതരണങ്ങളമായി മലയാളസിനിമയിലേക്ക് യുവനിരയുടെ തേരോട്ടമാണ്. ചെറുചിത്രങ്ങളാണെങ്കിലും രസകരമായ പശ്ഛാലത്തില്‍ കഥ അവതരിപ്പിക്കുകയാണ് പലരും. അതുപോലെതന്നെ വ്യത്യസ്തമായ സിനിമാ പേരുകളും സ്‌ക്രീനില്‍ നിറഞ്ഞുതുടങ്ങുകയാണ്.

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതുചിത്രമാണ് ‘കൃഷ്ണന്‍ കുട്ടി പണി തുടങ്ങി’. ഒപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമുണ്ട്. ‘പാ.വ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോമാണ് സംവിധാനം. മികച്ച ഗ്രാഫിക് ചിത്രത്തിലൂടെ കഥാഗതി പറഞ്ഞുവയ്ക്കുന്ന ടീസര്‍ യുട്യൂബിലെത്തിയിട്ടുണ്ട്. സാനിയ ഇയ്യപ്പനാണ് നായികയായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here