കൂടത്തായി കൊലപാതകം: അന്വേഷിക്കാന്‍ മോഹന്‍ലാല്‍ എത്തും; ശേഷം ഭാഗം സ്‌ക്രീനില്‍

0

കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചതിലെ ദുരൂഹത സിനിമയ്ക്ക് ഇതിവൃത്തമാകുന്നു. ദൃശ്യം എന്ന ത്രില്ലറിനുശേഷം മോഹന്‍ലാലിനുവേണ്ടി ആശീര്‍വാദ് സിനിമാസ് കഥ തപ്പിനടക്കുന്നതിനിടെയാണ് കൂടത്തായി കൊലപാതക പരമ്പരയും ജോളിയുടെ ചെയ്തികളും കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

അന്വേഷണം പോലീസ് മികച്ചരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇതിനിടയിലാണ് കൂടത്തായി ഇതിവൃത്തമാക്കി തിരക്കഥ പൊളിച്ചുപണിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ അഭിനയിക്കുക. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ആരെന്നോ രചനയാരെന്നോ വിവരം ലഭ്യമല്ല. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും ചിത്രീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here