മലയാളികളെ ഞെട്ടിച്ച കൂടത്തായി കൊലപാതകപരമ്പരയും ജോളിയെന്ന വില്ലത്തിയും സിനിമയാക്കുന്ന തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. പലരും വര്‍ക്കുകള്‍ തുടങ്ങുകയും പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുകഴിഞ്ഞു. ഇതിനുപിന്നാലെയാണ് മോഹന്‍ലാല്‍ അന്വേഷണഉദ്യോഗസ്ഥനായി എത്തുന്ന ത്രില്ലര്‍ സിനിമയുടെ തിരക്കഥയല്‍ മാറ്റംവരുത്തി കൂടത്തായി പ്രമേയമാക്കുന്നൂവെന്ന വാര്‍ത്തകള്‍ വന്നത്.

ഇതിനുപിന്നാലെയാണ് കൂടത്തായി സംഭവം ആധാരമാക്കി സിനിമയുടെ പ്രാരംഭവര്‍ക്കുകള്‍ തുടങ്ങിയതായും മോഹന്‍ലാല്‍ രംഗത്തെത്തിയതോടെ എന്തുചെയ്യുമെന്നറിയില്ലെന്നും ചൂണ്ടിക്കാട്ടി സീരിയല്‍-സിനിമാ താരം ഡിനി ഡാനിയേല്‍ രംഗത്തുവരുന്നത്.

വില്ലത്തി ജോളിയായി ഡിനിതന്നെയാണ് എത്തുന്നത്. ഈ വിവരം ഇന്നലെയാണ് ജോളി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്റര്‍ സഹിതമാണ് പങ്കുവച്ചത്. എന്നാല്‍ ഇന്നത്തെ മലയാള മനോരമയിലാണ് ആശീര്‍വാദ് ഈ സംഭവം സിനിമയാക്കുന്നൂവെന്ന വാര്‍ത്ത വന്നത്. ഇനി ആരുടെ കൂടത്തായിയാകും സ്‌ക്രീനിലെത്തുകയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here