നയന്‍സിന്റെ പിന്നാലെ യോഗിബാബു; കോലമാവു കോകിലയിലെ  ഗാനം ഹിറ്റ് ചാര്‍ട്ടില്‍

0
നയന്‍താരയാണ് താരം. നായകന്മാരുടെ പേരില്‍ മാത്രം എഴുതിച്ചേര്‍ത്തിരുന്ന തമിഴ്‌ സിനിമകള്‍ നയന്‍സിന്റെ പേരുകൂടി തുന്നിച്ചേര്‍ത്തുതുടങ്ങിയിട്ട് കുറച്ചുകാലമായി. നയന്‍താരയാകട്ടെ പാകതയുള്ള കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്തുകൊണ്ട് അഭിനയജീവിതത്തിന്റെ രണ്ടാംഘട്ടം പിന്നിട്ടുതുടങ്ങി.
നയന്‍താരയുടെ പുതുതമിഴ്ചിത്രം ‘കോലമാവു കോകില’യിലെ ഒരു ഗാനം യുട്യൂബില്‍ ഹിറ്റ്ചാര്‍ട്ടില്‍ കത്തിക്കയറുകയാണ്. അനിരുദ്ധ് രവിചന്ദര്‍ ഈണമിട്ടഗാനത്തില്‍ നയന്‍സിനെ പ്രേമിക്കാന്‍ പിന്നാലെ കൂടുന്നത് യോഗിബാബുവാണ്. സുമുഖസുന്ദര നായകന്മാര്‍ മാത്രമാണ് ഇതുവരെ നയന്‍താരാ കഥാപാത്രങ്ങളോട് ‘ഐ ലവ് യു’ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ യോഗിബാബുവിന്റെ പ്രേമാഭ്യര്‍ത്ഥന വ്യത്യസ്തമാകുകയാണ്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here