വിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി ഡൂക്ക് അന്തരിച്ചു. 59 വയസായിരുന്നു. ഇദ്ദേഹത്തിന്റെ മരണം ആര്‍ട്ട് ഡോക് ഫെസ്റ്റ്ഡയറക്ടര്‍ ഡെല്‍‌ഫി എല്‍‌വിക്ക് സ്ഥിരീകരിച്ചതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ദ്ധരാത്രി 1:20 ന് ലാത്വിയയിലായിരുന്നു അന്ത്യം. റിഗയ്ക്കടുത്തുള്ള കടല്‍ തീരത്ത് വീട് വാങ്ങുന്നതിനായി നവംബര്‍ 20 നാണ് കിം കി-ഡുക്ക് ലാത്വിയയിലെത്തിയത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മീറ്റിംഗുകളില്‍ അദ്ദേഹത്തെ കാണാതായപ്പോഴാണ് സുഹൃത്തുക്കള്‍ അന്വേഷിച്ചിറങ്ങിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം കി ഡുക്കിന്റെ പല സിനിമകളും കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ നിരവധി തവണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്.

1960 ഡിസംബര്‍ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995-ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. 2004-ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി- സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും.

ഹ്യൂമന്‍,സ്പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here