‘ആ രംഗത്തിന്റെ’ അനുഭവം പറഞ്ഞ് കൈറ അദ്വാനി

0

ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ‘സ്വയംഭോഗ രംഗ’ത്തില്‍ അഭിനയിച്ചതിലെ അനുഭവം തുറന്നുപറഞ്ഞ് നടി കൈറ അദ്വാനി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നെറ്റ്ഫഌക്‌സ് മൂവി ‘ലസ്റ്റ് സ്‌റ്റോറി’യിലെ സ്വയംഭോഗരംഗം വിവാദമായിരുന്നു.

വിവാഹിതയായ യുവതി ലൈംഗികഉപകരണമുപയോഗിച്ച് സംതൃപ്തി നേടുന്ന രംഗമാണ് കോമഡിയുടെ മേമ്പൊടിയോടെ സംവിധായകര്‍ അവതരിപ്പിച്ചത്. കരണ്‍ജോഹര്‍, അനുരാഗ് കശ്യപ് തുടങ്ങിയവരടക്കമുള്ള പ്രമുഖരാണ് ലസ്റ്റ് സ്‌റ്റോറി സംവിധാനം ചെയ്തത്. ഇത്തരമൊരു രംഗം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് തനിക്കത് ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടായതെന്നും നടി പറയുന്നു.

എങ്ങനെ അഭിനയിക്കണമെന്ന് കരണ്‍ പഠിപ്പിച്ചിരുന്നു. ഉപകരണം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഗൂഗിളില്‍ തെരഞ്ഞിരുന്നു. ചില വീഡിയോകളും കണ്ടിരുന്നു. ആ രംഗം ഒരിക്കലും തമാശയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വളരെകുറച്ച് ആളുകളേ ചിത്രീകരണസമയത്തുണ്ടാകൂവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്റെ കണ്ണുകളുടെ ചലനം കൃത്യമായിരിക്കണമെന്നും കരണ്‍ പറഞ്ഞിരുന്നെന്നും കൈറ അദ്വാനി ഒരഭിമുഖത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here