‘പൊട്ടി’ ഗാനം പൊട്ടിയില്ല; ഹിറ്റ് ചാര്‍ട്ടില്‍ ഗോപീ സുന്ദര്‍

0

ഖാലിദ് ഒരുക്കിയ അറബി ഹിറ്റ് ഗാനം ദീദി ദീദിയുടെ ഒഫീഷ്യല്‍ റിമിക്സുമായി ഗോപിസുന്ദര്‍. ഒമര്‍ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തിനുവേണ്ടിയാണ് അറബിഗാനത്തെ് ‘പരുവ’പ്പെടുത്തിയത്.

”പൊട്ടി…പൊട്ടി…” എന്നുതുടങ്ങുന്ന മലയാളഗാനം ഇതിനകംതന്നെ യുട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലിടംനേടിയിട്ടുണ്ട്.

”അവളെ കണ്ടപ്പൊ ഞാന്‍ ഞെട്ടി
കള്ളക്കണ്ണുള്ള പെണ്‍കുട്ടി
എന്റെ നെ്ഞ്ചിലെ ലഡുപൊട്ടി
പൊട്ടി പൊട്ടി പൊട്ടീ…” – എന്നുള്ള വരികള്‍ക്കാണ് ഗോപീസുന്ദര്‍ അറബിക് റീമിക്‌സ് നടത്തിയത്.

അരുണ്‍ ആദ്യമായി നായകനാവുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായിക. നവംബര്‍ 28-ന് ധമാക്ക തിയറ്റുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here