ബ്രഹ്മാണ്ഡചിത്രം കെ.ജി.എഫ് 2ന്‍റെ ടീസര്‍ തിയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. ജനുവരി 8ാം തിയതിയാണ് കെ.ജി.എഫ് 2ന്‍റെ ടീസര്‍ പുറത്തിറങ്ങുന്നത്. ബോളീവുഡ് താരം സഞ്ജയ് ദത്ത് ആണ് രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത്.

1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ കെ.ജി.എഫിന്‍റെ ആദ്യഭാഗം 2018ലാണ് പുറത്തിറങ്ങിയത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ആദ്യഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here