ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിലേക്ക് ഒറ്റയ്ക്കു നടന്നുകയറിയ ആദ്യകന്നട ചിത്രമാണ് യഷ് നായകനായ കെ.ജി.എഫ്. ചാപ്റ്റര്‍ 1. ഏതാണ്ട് എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തപ്പെട്ട ചിത്രത്തിന് എല്ലായിടത്തും വമ്പന്‍ വരവേല്പാണ് ലഭിച്ചത്. എല്ലാ നായകന്മാരും കൊതിക്കുന്ന ചിത്രമൊരുക്കിയത് പ്രശാന്ത് നീലാണ്.
2018 -ല്‍ പുറത്തിറങ്ങിയ ആദ്യഭാഗത്തിന്റെ അലയൊലികള്‍ ഇന്നും തീര്‍ന്നിട്ടുമില്ല. കോവിഡ് മഹാമാരിക്കിടയിലും രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആകാംഷയോടെയാണ് കേട്ടത്. എന്നാല്‍ രണ്ടാംഭാഗം കെഎഫ്ജി 2 -ന്റെ ഷൂട്ടിങ്ങ് അവസാനഷെഡ്യൂളിലേക്ക് കടന്നിരിക്കയാണ്. ഹൈദരാബാദിലെ ഷൂട്ടിങ്ങ് സെറ്റിലാണ് യഷ് ഇപ്പോഴുള്ളത്. ഡിസംബര്‍ പകുതിയോടെ അവാസനഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ആദ്യത്തേതിലും മികച്ച ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമായി പവര്‍ഫുള്‍ പാക്കിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 എത്തുക.