സൗബിന് ഷാഹിര്‍ നായകനാകുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ലൂടെ ഒരു അന്യനാട്ടുകാരി സുന്ദരികൂടി മലയാളസിനിമയിലെത്തുന്നു. അരുണാചലില്‍ നിന്നുള്ള കെന്‍ഡി സിര്‍ദോയാണ് ആ നായിക.
ജാപ്പനീസ് പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ കെന്‍ഡി സിര്‍ദോ അഭിനയിക്കുന്നത്. ഹൈദരാബാദില്‍ തീയറ്റര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെന്‍ഡിയുടെ ആദ്യ സിനിമ കൂടിയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25.
മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരോടൊപ്പം റിമ കല്ലിങ്കല്‍, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി എന്നീ നായികമാര്‍ കൂടി ചേര്‍ന്നാണ് പുതിയ നായികയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.