നടി എന്നതിലുപരി ഇനി മഞ്ജുവാര്യര്‍ എന്ന പേരിനുകൂടെ നിര്‍മ്മാതാവ് എന്ന വിശേഷണംകൂടി. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ആദ്യം അണിയറയിലൊരുങ്ങുന്നത് സനല്‍കുമാര്‍ ശശിധരന്റെ ‘കയറ്റം’ എന്ന ചിത്രമാണ്. ചിത്രത്തില്‍ മഞ്ജുവാര്യരും പ്രധാനവേഷത്തിലെത്തിലെത്തുന്നുണ്ട്.

ഈ വര്‍ഷത്തെ വെനീസ്‌മേളയില്‍ മത്സരവിഭാഗത്തില്‍ സനല്‍കുമാറിന്റെ ‘ചോല’ എന്ന ചിത്രം ഇടംപിടിച്ചിരുന്നു.

ഇതിനുശേഷം ഒരുക്കുന്ന കയറ്റം (അഹര്‍) എന്ന ചിത്രത്തില്‍ ഹിമാലയന്‍ മലനിരകളിലെ ട്രക്കിങ്ങ് വിഷയമാക്കുന്നത്. ഇതില്‍ സംവിധഖനത്തിനുപുറമേ തിരക്കഥ, എഡിറ്റിങ്ങ്, സൗണ്ട് ഡിസൈന്‍ എന്നിവയും സനല്‍കുമാര്‍ ശശിധരന്‍ തന്നെ നിര്‍വ്വഹിക്കുന്നുണ്ട്.

മികച്ച കഥാപാത്രങ്ങളെ തേടിയുള്ള യാത്രയാണ് മഞ്ജുവിനെയും ഈ ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയാകാന്‍ പ്രേരിപ്പിച്ചത്.
നിവ് ആര്‍ട് മൂവീസിനൊപ്പമാണ് മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ കൈകോര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here