19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്‌റ്റോപ്പ് പ്രദര്‍ശനം നടത്താന്‍ കായംകുളം കൊച്ചുണ്ണി

0

ഷൂട്ടിംഗിന്റെ ആദ്യ ദിവസം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം. മലയാള സിനിമയില്‍ മറ്റൊരു പുതു ചരിത്രം കൂടി രചിക്കാനൊരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസും കൂട്ടരും. ഇത്തവണ പ്രദര്‍ശനത്തിന്റെ കാര്യത്തിലാണ് സിനിമ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

കേരളത്തില്‍ മാത്രം 300 സ്‌ക്രീനുകളിലാണ് ചിത്രം ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ അതിശയകരമായ വാര്‍ത്ത അതല്ല. കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളില്‍ 24 മണിക്കൂര്‍ നീണ്ട നോണ്‍സ്‌റ്റോപ്പ് പ്രദര്‍ശനം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഇതോടെ ആരാധകരും ആവേശത്തിലാണ്.

കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലുമാണ് വേഷമിട്ടിട്ടുള്ളത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here