അടുത്തിടെ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കപ്പേള. 2020 ല്‍ മുസ്തഫയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. അന്ന ബെന്‍, റോഷിന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കോവിഡ് പ്രതിസന്ധികള്‍ കാരണം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

തെലുങ്കില്‍ അന്ന ബെന്നിന്‍റെ കഥാപാത്രമായി സ്ക്രീനെലെത്തുന്നത് ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രനാണ്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് ഇത്. മലയാളത്തില്‍ റോഷന്‍ മാത്യുവും, ശ്രീനാഥ് ഭാസിയും ചെയ്ത കഥാപാത്രങ്ങള്‍ തെലുങ്കില്‍ വിശ്വക് സെന്നും നവീന്‍ ചന്ദ്രയുമാകും ചെയ്യുകയെന്നും അറിയുന്നു. സിത്താര എന്‍റര്‍ടെയ്‍മെന്‍റാണ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ മുസ്തഫയുടെ ആദ്യത്തെ സംവിധാന സംരംഭമായ കപ്പേള മാര്‍ച്ച് ആദ്യവാരമാണ് പ്രേക്ഷകരിലേക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here