കന്നത്തില്‍ മുത്തമിട്ട സുന്ദരിക്കുട്ടിക്ക് വിവാഹനിശ്ചയം

0

മണിരത്‌നം സംവിധാനം ചെയ്ത് 2002ലെ പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന ചിത്രത്തിലെ ബാലികയെ ആരും മറന്നുകാണില്ല. പാര്‍ത്ഥിപന്‍സീത ദമ്പതിമാരുടെ മകള്‍ കീര്‍ത്തനയായിരുന്നു ആ കൊച്ചുമിടുക്കി. മികച്ച മ്യൂസിക്‌വാര്‍ സിനിമയെന്ന നിലയില്‍ ശ്രദ്ധേമായിരുന്നു ‘കന്നത്തില്‍ മുത്തമിട്ടാല്‍’. ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തനയ്ക്ക് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു
അമുദ എന്ന ശ്രീലങ്കന്‍ പെണ്‍കൊടിയായി പ്രേക്ഷകഹൃദയം കീഴടക്കിയ കീര്‍ത്തനയുടെ വിവാഹനിശ്ചയം കഴിഞ്ഞതായാണ് വാര്‍ത്ത. നടന്‍ പാര്‍ത്ഥിപനുമായി വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും മകളുടെ വിവാഹനിശ്ചയത്തിന് സീതയും പങ്കാളിയായി. ഫിലിം എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകന്‍ അക്ഷയ് ആണ് വരന്‍. ചെന്നൈയിലാണ് വിവാഹനിശ്ചയചടങ്ങ് നടന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 8നാണ് വിവാഹം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here