ബംഗളൂരു: കന്നഡ സൂപ്പര്‍ താരം പൂനിത് രാജ്കുമാര്‍ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബംഗളൂരു വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഉച്ചയ്ക്ക് രണ്ടോടെ വിടവാങ്ങി.

കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. പവര്‍ സ്റ്റാര്‍ എന്നു ആരാധകര്‍ വിളിച്ചിരുന്ന പൂനിതിന് 1985 ല്‍ മികച്ച ബാധതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2002 ല്‍ അപ്പുവെച്ച ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു പിന്നീട് പൂനീതിന്റെ വിളിപ്പേരായും മാറി.

LEAVE A REPLY

Please enter your comment!
Please enter your name here