കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനം സ്വാഗതംചെയ്ത് നടി കാജള്‍അഗര്‍വാള്‍. തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരി കാജള്‍ കമലന്റെ ഒരുചിത്രത്തില്‍പ്പോലും നായികയായിട്ടില്ലെങ്കിലും കമലിന്റെ ‘മക്കള്‍ നീതി മയ്യ’ത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. പൊതുവേ രാഷ്ട്രീയത്തോടും വിവാദചോദ്യങ്ങളോടും പ്രതികരിക്കുന്ന നടിയല്ല കാജല്‍. അഭിനയശേഷിയളക്കുന്ന ചിത്രങ്ങളേക്കാള്‍ സൂപ്പര്‍താരങ്ങളെ ചുറ്റിപ്പറ്റിയുള്ള നായികാപദവിയാണ് തനിക്കിഷ്ടമെന്ന് നടി കുറച്ചുനാള്‍മുമ്പ് വ്യക്തമാക്കിയിരുന്നു. ‘മക്കള്‍ നീതി മയ്യ’ത്തിന് അഴകുപകരാന്‍ കാജളെത്തുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

LEAVE A REPLY

Please enter your comment!
Please enter your name here