മാധ്യമപ്രവര്‍ത്തകരെ അതിരൂക്ഷമായി കളിയാക്കി നടി കങ്കണാറാവത്ത്. തന്റെ
പുതിയ ചിത്രമായ ‘ജഡ്ജ്മെന്റല്‍ ഹെ ക്യാ’യുടെ ഓഡിയോ ലോഞ്ചിനിടെയുണ്ടായ സംഭവത്തില്‍ മാപ്പു പറയാനാവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരെ കളിയാക്കി കങ്കണ ട്വിറ്ററില്‍ വീഡിയോയിട്ടത്.

മാപ്പു പറഞ്ഞില്ലെങ്കില്‍ കങ്കണയെ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് വീഡിയോയിലൂടെ. തന്റെ കരിയറിന്റെ ആദ്യഘട്ടത്തില്‍ തന്നെ വളരെയധികം മീഡിയ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിനെതിരേ ഇവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നു. ഭരണഘടനയില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്നും കങ്കണ വീഡിയോയില്‍ പരാതിപ്പെടുന്നു.

മാധ്യമക്കൂട്ടായ്മയെ വിലക്കെടുക്കാന്‍ ലക്ഷങ്ങള്‍ ഒന്നും വേണ്ടെന്നും, 50-60 രൂപയ്ക്ക് പിന്നാലെ ഓടുന്നവരാണ് അവരെന്നും വീഡിയോയില്‍ അധിക്ഷേപിക്കുന്നു.

‘ജഡ്ജ്മെന്റല്‍ ഹെ ക്യാ’യുടെ ഓഡിയോ ലോഞ്ചിനിടെയാണ് തന്റെ പഴയചിത്രമായ ‘മണികര്‍ണിക: ദ ക്വീന്‍ ഓപ് ഝാന്‍സി’ മോശമായി എഴുതി എന്നാരോപിച്ച് കങ്കണ മാധ്യമപ്രവര്‍ത്തകനായ ജസ്റ്റിന്‍ റാവുവിനോട് ക്ഷുഭിതായത്. നടി മോശമായി പെരുമാറിയതോടെയാണ് മാപ്പുപറയണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിനുള്ള പ്രതികരണമായിരുന്നു വീഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here