തമിഴില്‍ അമലപോള്‍ നഗ്നയായി അഭിനയിച്ചെന്ന പേരില്‍ വന്‍വിവാദങ്ങളുടെ അകമ്പടിയോടെ റിലീസ് ചെയ്ത ചിത്രമാണ് ആടൈ. സ്ത്രീസ്വാതന്ത്ര്യത്തിന്റെ തലങ്ങള്‍കൂടി ചര്‍ച്ചയാക്കിയ പ്രമേയം നിരൂപകപ്രശംസ നേടിയെങ്കിലും തിയറ്ററില്‍ പ്രേക്ഷക പിന്തുണ ലഭിച്ചില്ല.

എങ്കിലും ആടൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നൂവെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ അമലാപോളിന്റെ റോള്‍ നടി കങ്കണറാവത്ത് ചെയ്യുമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു.

ഇതിനുപിന്നാലെയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ തിരുത്തണമെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് കങ്കണ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ വ്യാജവാര്‍ത്തകള്‍ വില്‍ക്കുന്നതിനെതിരേ രൂക്ഷമായി മുമ്പും പ്രതികരിച്ച് രംഗത്തുവന്ന നടിയാണ് കങ്കണ.

LEAVE A REPLY

Please enter your comment!
Please enter your name here