നായകനായി അജു വര്‍ഗീസ്; കമല ട്രെയിലര്‍

0

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പുതിയ ചിത്രം ‘കമല’യുടെ ട്രെയിലര്‍ യുട്യൂബിലെത്തി. ആദ്യമായി മുഴുനീള നായകവേഷത്തിലാണ് അജു വര്‍ഗീസ് എത്തുന്നത്.

36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവമാണ് ചിത്രം. അജുവിന്റെ സഫര്‍ എന്ന കഥാപാത്രത്തിന് മാത്രം കാണാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള കഥയാണ് കമല. നിര്‍ണ്ണായകവേഷത്തില്‍ അനൂപ്‌മേനോനും എത്തുന്നുണ്ട്. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here