രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന മിസ്റ്റിക് ചിത്രമാണ് കമല. അജുവര്‍ഗീസാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറും യുട്യൂബിലെത്തി. ആകാംക്ഷ നിറയ്ക്കുന്നവിധത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
കമലയെന്ന കഥാപാത്രം അജുവിന്റെ കഥാപാത്രത്തെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളാണ് ട്രെയിലറില്‍. ഇതുവരെ ഹാസ്യകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പേരെടുത്ത അജുവര്‍ഗീസിന്റെ കരിയറില്‍ മാറ്റംവരുത്താവുന്ന ചിത്രമാകും കമല.