മഞ്ജുവാര്യരുടെ ആദ്യ തമിഴ് അരങ്ങേറ്റ ചിത്രമാണ് അസുരന്. വെട്രിമാരന് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷായിരുന്നു നായകന്. ചിത്രം നല്ല അഭിപ്രായവുമായി മുന്നേറുകയാണ്. ഇതിനിടെയാണ് കമല്ഹാസന് മഞ്ജുവാര്യരുടെ അഭിനയമികവിനെ വാഴ്ത്തി രംഗത്തെത്തിയത്.
ഇക്കാര്യം മഞ്ജുതന്നെയാണ് ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. കമല്‍ഹാസന്റെ ഓഫീസിലെത്തി മഞ്ജുഅദ്ദേഹത്തെ സന്ദര്‍ശിക്കുകയായിരുന്നു. കമലിന്റെ മകള്‍ ശ്രുതിഹാസനും മഞ്ജുവിനെ സ്വീകരിച്ചു.
തമിഴ്നാട്ടിലെ ജാതിവെറിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ചിത്രമാണ് അസുരന്. ഇതാണ് മക്കള്‍ നീതി മയ്യമെന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന കമലിനെ സ്വാധീനിച്ചതും.