കൊച്ചി പഴയ കൊച്ചി തന്നെയെന്ന് കമല്‍

0

”കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെ” ഇത് മമ്മൂട്ടിച്ചിത്രം ബിഗ്ബിയിലെ പ്രശ്‌സ്ത ഡയലോഗായിരുന്നു. എന്നാല്‍ മമ്മൂട്ടിച്ചിത്രത്തിലെ ഈ ഡയലോഗ് കൊച്ചിയെപ്പറ്റി മോശം സന്ദേശം നല്‍കുന്നതാണെന്ന് സംവിധായകന്‍ കമല്‍. കൊച്ചിയിലെ ഇസ്ലാമിക് ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് ബിഗ്ബിയിലെ ഈ ഡയലോഗിനെതിരേ കമല്‍ രംഗത്തെത്തിയത്. കൊച്ചിയിലെ മട്ടാഞ്ചേരിയെ ക്വട്ടേഷന്‍ സംഘത്തിന്റെ കേന്ദ്രമാക്കി അവതരിപ്പിക്കാത്ത സിനിമയായിരുന്നു തന്റെ ഗ്രാമഫോണെന്ന് ചിത്രം കണ്ട പല സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്. മട്ടാഞ്ചേരിയും കൊച്ചിയുമെല്ലാം പഴയതുതന്നെയാണ്. കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് കൊച്ചിയെപ്പറ്റി തെറ്റായ സന്ദേശം നല്‍കുന്നു അദ്ദേഹം പറഞ്ഞു. മമ്മൂട്ടിച്ചിത്രത്തിന്റെ പേരുപറയാതെയായിരുന്നു കമലിന്റെ വിമര്‍ശനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here