നായിക നസ്രിയ അല്ല; മുകേഷിന്റെ മകന്റെ ‘കല്യാണം’ ട്രെയിലര്‍

0

മുകേഷിന്റെ മകന്‍ ശ്രാവണ്‍ നായകനാകുന്ന ‘കല്യാണം’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളിയുടെ പ്രിയതാരമായ നസ്രിയ നസ്രിനുമായുള്ള സാമ്യമുള്ള നായികയെ കണ്ടതോടെ ‘ട്രെയിലര്‍’ ശ്രദ്ധേയമാകുകയാണ്. തമിഴ് താരം വര്‍ഷബൊമ്മലുവാണ് നസ്രിയയുടെ അപരയായി ഞെട്ടിക്കുന്നത്. നസ്രിയ അഭിനയിച്ച രാജാറാണി എന്ന തമിഴ്ചിത്രത്തിലെ ഡയലോഗ് പറഞ്ഞ് വര്‍ഷ രംഗത്തെത്തിയത് സോഷ്യല്‍മീഡിയായില്‍ തരംഗമായിരുന്നു. എങ്കിലും രണ്ടുദിവസം മുമ്പാണ് നസ്രിയയുടെ മാനറിസങ്ങള്‍ അതേപടി അനുകരിക്കുന്ന ‘കല്യാണം’ ട്രെയിലറെത്തിയത്. ഇതോടെ വീഡിയോയും ഹിറ്റായി. ചിത്രത്തിലെ ഒരു പാട്ടും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുകേഷും ശ്രീനിവാസനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here