തെന്നിന്ത്യയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് കാജള്‍ അഗര്‍വാള്‍. കാജള്‍ പ്രധാനവേഷമിട്ട ‘പാരിസ് പാരിസ്’ എന്ന ചിത്രത്തിലെ 25 രംഗങ്ങളും സംഭാഷണങ്ങളും വെട്ടിമാറ്റിയ സെന്‍സര്‍ബോര്‍ഡ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കയാണ് താരം.

ഹിന്ദിച്ചിത്രമായ ‘ക്വീനി’ന്റെ റീമേക്കാണ് പാരിസ് പാരിസ്.
കാജള്‍ അഗര്‍വാളിന്റെ മാറിടത്തില്‍ സ്പര്‍ശിക്കുന്ന രംഗം ട്രെയിലറില്‍ വന്നതോടെയാണ് ചിത്രം ചര്‍ച്ചയായത്. നിലവില്‍ ഈ രംഗമടക്കം സെന്‍സര്‍ബോര്‍ഡ് അനുവദിച്ചില്ല.

ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളതെന്നും സെന്‍സര്‍ബോര്‍ഡിനെതിരേ അപ്പീല്‍ നല്‍കുമെന്നും താരം വ്യക്തമാക്കി. സംസം എന്ന പേരില്‍ മഞ്ജിമ മോഹനെ നായികയാക്കി
ചിത്രം മലയാളത്തിലും എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here