കടുവകുന്നേല്‍ കുറുവാച്ചന്റെ ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്. രണ്ട് ദിവസം മുന്‍പാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്തെ മുണ്ടക്കയത്ത് ആരംഭിച്ചത്. അതിന് ശേഷം സിനിമയെ സംബന്ധിയ്ക്കുന്ന ഓരോ കാര്യങ്ങളും പുറത്ത് വന്നുകൊണ്ടിരിയ്ക്കുകയാണ്.

ബോളിവുഡ് താരം വിവേക് ഒബരിയോ ആണ് ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ എത്തുന്നതെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവേക് തന്നെയാണ് ചിത്രത്തിലെ വില്ലന്‍ എന്ന് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് വിവേക് മലയാള സിനിമയില്‍ എത്തിയത്. ലൂസിഫര്‍ എന്ന ചിത്രത്തിലും അതിശക്തമായ വില്ലന്‍ വേഷമായിരുന്നു വിവേകിന്. കടുവയിലും കടുവാകുന്നേല്‍ കുറവാച്ചനെ വെല്ലുവിളിയ്ക്കുന്ന വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയി ഉണ്ടാവും.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് സംയുക്ത മേനോന്‍ ആണെന്ന കാര്യവും അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംയുക്ത പൃഥ്വിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. ഇവരെ കൂടാതെ അജു വര്‍ഗ്ഗീസ്, സിദ്ധിഖ്, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിയ്ക്കുന്നത്. ജാക്‌സ് ബിജോ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് അഭിനന്ദന്‍ രാമാനുജം ആണ്

LEAVE A REPLY

Please enter your comment!
Please enter your name here