അഭ്യര്‍ത്ഥന സ്യൂര്യയുടേത്… വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജ്യോതിക

0

തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടേയും സിനിമ താരങ്ങളുടേയും പ്രിയപ്പെട്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന പല താരങ്ങളുടേയും റോള്‍ മോഡല്‍ ഇവരാണ്. അത് പൊതുവേദിയില്‍ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. വിവാഹശേഷം സൂര്യ ജ്യോതിക കോമ്പിനേഷനില്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടില്ല. എങ്കിലും പ്രേക്ഷകരോട് സിനിമയിലെ ഇഷ്ടപ്പെട്ട താര ജോഡികളാരാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരും ഇവരുടേ പേരുകളാകും നിര്‍ദ്ദേശിക്കുക.

സൂര്യ ജ്യോതിക പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷരുടെ ഇടയില്‍ വലിയ ആഘോഷമായിരുന്നു. വിവാഹ ശേഷം ജ്യോതിക സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തപ്പോഴും ആരാധകര്‍ക്ക് നിരാശയുണ്ടായിരുന്നില്ല. അഭിനയമല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആരാധകര്‍ക്കൊപ്പമുണ്ടായിരുന്നു താരം. ഇപ്പോഴിതാ സിനിമയെ വെല്ലുന്ന ആ പ്രണയകഥ തുറന്നു പറയുകയാണ് ജ്യോതിക നടി. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ഇക്കാര്യം തുറന്നു പറഞ്ഞത്.

ജീവിതത്തില്‍ നടന്ന ഏറ്റവും വലിയ സന്തോഷമായിരുന്നു വിവാഹമെന്ന് നടി വ്യക്തമാക്കി. വിവാഹം കൊണ്ട് അത്രയധികം സന്തോഷമാണ് തനിയ്ക്ക് ലഭിച്ചത്. സിനിമ ഷൂട്ടിങ്ങ് എനിയ്ക്ക് ഇഷ്ടമല്ലായിരുന്നു. എന്നിട്ടും പത്തു വര്‍ഷം ആ ജോലി തന്നെ ചെയ്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ സിനിമ സെറ്റില്‍ തന്നെയായിരുന്നു. ഒടുവില്‍ തനിയ്ക്ക് അത് മടുക്കുകയായിരുന്നു. അങ്ങനെയുള്ള സമയത്തായിരുന്നു വിവാഹമെന്ന സന്തോഷ ജീവിതം എന്നെ തേടിയെത്തിയത്.

സൂര്യയായിരുന്നു തന്നെ ആദ്യം ആദ്യം പ്രപ്പോസ് ചെയ്തത്. ആ സെക്കന്റില്‍തന്നെ താന്‍ അതിനു സമ്മതം മൂളുകയായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ കൂടി സമ്മതിച്ചതോടെ വളരെ സന്തോഷമായി. തെട്ട് അടുത്ത മാസം തന്നെ വിവാത്തിന് ഞാന്‍ റെഡ്ഡിയാവുകയായിരുന്നു. സൂര്യയുമായുളള വിവാഹത്തിന് തെല്ലും ആലോചനയൊന്നും വേണ്ടി വന്നില്ല. പ്രപ്പോസ് ചെയ്ത് ആ സെക്കന്റ് തന്നെ അനുകൂലമായ മറുപടിയും പറഞ്ഞു.

എന്നെ സൂര്യയേയും ചേര്‍ത്ത് നിര്‍ത്തുന്നത് സന്തോഷമാണെന്നും ജ്യോതിക പറഞ്ഞു. സിനിമയില്‍ തനിയ്ക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് സൂര്യയാണ്. എന്റെ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവിന്റെ കാര്യം എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുന്‍പ് തന്നെ സൂര്യ പറയും ഈ ചിത്രം റ്റുഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് വിതരണം ചെയ്യാമെന്ന്. എന്റെ ചിത്രത്തിന്റെ പബ്ലിസിറ്റിയും അദ്ദേഹം തന്നെ ഏറ്റെടുക്കും. റിലീസിങ് സമയത്ത് ഫുള്‍ പിന്തുണയാണ് സൂര്യ ഞങ്ങള്‍ക്ക് തരുന്നത്. ഇതൊക്കെ അദ്ദേഹവും ഏറെ ആസ്വദിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here