കൊച്ചി: ചലച്ചിത്ര സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൊച്ചി മേയര്‍ സൗമിനി ജയിനിനെ അപമാനിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി.

ബുധനാഴ്ച രാത്രി 10ഒാടെ സെന്‍ട്രല്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. തിങ്കളാഴ്ച മേയര്‍ സെന്‍ട്രല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളത്തെ സുഭാഷ് പാര്‍ക്ക് സിനിമ ചിത്രീകരണത്തിന് വിട്ടുനല്‍കണമെന്ന് ജൂഡ് ആവശ്യപ്പെട്ടത് മേയര്‍ നിരസിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here