ബാത്തിംഗ് സ്യൂട്ടില്‍ ചിത്രം പങ്കുവച്ചാല്‍ എന്താ കുഴപ്പം ? മലയാളികള്‍ക്കു നാണക്കേട് ഉണ്ടാക്കരുതെന്ന് മാധുരി

0

ജോസഫില്‍ ലിസാമ്മയെന്ന കഥാപാത്രത്തെ മലയാളികള്‍ മറന്നിരിക്കില്ല. ഒറ്റസിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ബാംഗളൂരു സ്വദേശിനി മാധുരി ബ്രഗാന്‍ഡ ജയറാം സിനിമയായ പട്ടാഭിരാമന്റെ ഷൂട്ടിംഗ് തെരക്കിലാണ്. ഇതിനിടെ, മാധുരി പങ്കുവച്ച തായ്‌ലന്‍ഡിലെ അവധി ആഘോഷത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

കടല്‍ തീരത്ത് ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രത്തിനെതിരെ അശ്ലീല കമന്റുകളുമായി ഒരു വിഭാഗം രംഗത്തെത്തി. ബാത്തിംഗ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചാല്‍ ഇതാണോ അവസ്ഥ. വെറുടെ മലയാളികള്‍ക്കു നാണക്കേട് ഉണ്ടാക്കരുതെന്ന് മാധുരി കുറിച്ചതും ഇപ്പോള്‍ ചര്‍ച്ചയാണ്. ഇതിനു പിന്നാലെ വിമര്‍ശനത്തിനു കാരണമായ ചിത്രം അവര്‍ പിന്‍വലിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here